കരുവാരകുണ്ട് : നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പന്തയത്തിൽ പരാജയപ്പെട്ട സിപിഐ അസിസ്റ്റന്റ് ബ്രാഞ്ച് സെക്രട്ടറി ഇനി ലീഗിന്റെ പതാകയേന്തും.
തുവ്വൂർ ടൗൺ ബ്രാഞ്ച് അസി. സെക്രട്ടറി അറക്കുണ്ടിൽ ഗഫൂറാണു മുസ്‌ലിം ലീഗിൽ ചേരുന്നത്. സുഹൃത്തും എസ്ടിയു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ കൊപ്പത്ത് ഷരീഫുമായിട്ടായിരുന്നു ഗഫൂറിന്റെ പന്തയം.എം.സ്വരാജ് ജയിച്ചാൽ ഷരീഫ് പൊതുപ്രവർത്തനം അവസാനിപ്പിക്കും, ഷൗക്കത്ത് ജയിച്ചാൽ ഗഫൂർ സിപിഐയിൽനിന്നു രാജിവച്ചു ലീഗിൽ ചേരും എന്നായിരുന്നു പന്തയം.
വ്യായാമക്കൂട്ടായ്മയിലെ അംഗങ്ങളായ ഇരുവരും കഴിഞ്ഞ 14നാണു സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ പന്തയം വച്ചത്. ഫലം വന്നതോടെ, വാക്കു പാലിച്ചു സിപിഐയിൽനിന്നു രാജിവച്ച ഗഫൂർ അടുത്ത ദിവസം മുസ്‌ലിം ലീഗ് അംഗത്വം സ്വീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.