പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരെന്ന് എൻഐഎ

പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരെന്ന് എൻഐഎ. ശ്രീനിവാസൻ വധക്കേസിലെ പ്രതി സിറാജുദ്ദീനിൽ നിന്നും 240 പേരുടെ പട്ടിക ലഭിച്ചെന്നും എൻഐഎ, കോടതിയിൽ റിപ്പോർട്ട് നൽകി.


പിടിയിലായ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച റിപ്പോർട്ടിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കുന്നത്. ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടതിൽ ഒരാൾ മുൻ ജില്ലാ ജഡ്ജിയാണെന്നും എൻഐഎ റിപ്പോർട്ട്.

അറസ്റ്റിലായ അയൂബിന്റെ വീട്ടിൽ നിന്നും 500 പേരുടെ പട്ടികയാണ് പിടിച്ചെടുത്തത്. പെരിയാർവാലിയിൽ നിന്ന് 232 പേരുടെ പട്ടികയും കിട്ടി. മുഹമ്മദ് ബിലാൽ,റിയാ സുദീന്‍, അൻസാർ കെ പി,സഹീർ എന്നിവരുടെ ജാമ്യ അപേക്ഷയെ എതിർത്തപ്പോഴാണ് എൻഐഎ വിശദാംശങ്ങൾ കോടതിയിൽ നൽകിയത്.


ആലുവ പെരിയാർവാലി യിലെ പിഎഫ്ഐ ഓഫീസിൽ നിന്ന് ഏറ്റവും ലക്ഷ്യമിടുന്ന ഹിറ്റ് ലിസ്റ്റ് ചെയ്ത അഞ്ചുപേരുടെ പട്ടിക പിടിച്ചെടുത്തു. ഈ ലിസ്റ്റിലാണ് മുൻ ജില്ലാ ജഡ്ജിയുമുള്ളത്. 2022 സെപ്തംബർ 28നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !