ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ വ്യോമാതിര്‍ത്തി അടച്ച് ഖത്തര്‍

ദോഹ: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ വ്യോമാതിര്‍ത്തി അടച്ച് ഖത്തര്‍.

താല്‍ക്കാലികമായാണ് ഖത്തര്‍ വ്യോമഗതാഗതത്തിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. പൗരന്മാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എപ്പോള്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും എന്നത് സംബന്ധിച്ച് കൃത്യമായ അറിയിപ്പ് ലഭിച്ചിട്ടില്ല. സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായാണ് തീരുമാനം. നിലവില്‍ ആക്രമണ സംഭവങ്ങളൊന്നും ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഖത്തര്‍ നിവാസികള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുളള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും വ്യാജ വാര്‍ത്തകളില്‍ ജാഗ്രത പാലിക്കണമെന്നും ഖത്തര്‍ ഭരണകൂടം അറിയിച്ചു. നേരത്തെ, ഖത്തറിലെ അമേരിക്കന്‍ പൗരന്മാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ അമേരിക്കന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു.

അമേരിക്ക അവരുടെ പൗരന്മാര്‍ക്ക് നല്‍കുന്ന നിര്‍ദേശം മാത്രമാണ് അതെന്നും രാജ്യത്ത് പ്രശ്‌നങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി ഖത്തറും രംഗത്തെത്തിയിരുന്നു. ഇറാന്റെ ഭാഗത്തുനിന്നും തിരിച്ചടിയുണ്ടായേക്കാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !