കൊല്ലം മേയർക്ക് വധഭീഷണി. മേയർ ഹണി ബെഞ്ചമിനാണ് വധ ഭീഷണി ഉണ്ടായത്. കത്തിയുമായി വീട്ടിന് സമീപമെത്തിയ യുവാവാണ് ഭീഷണി മുഴക്കിയത്. കത്തിയുമായി യുവാവ് എത്തുന്ന സി.സി.ടി.വി.ദൃശ്യങ്ങൾ 24 ന് ലഭിച്ചു. നിരവധി തവണ യുവാവ് വീടിന് സമീപമെത്തി.
മേയർ കമ്മീഷണർക്ക് പരാതി നൽകി. പൊലീസ് സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിക്കുന്നു. ഇന്നലെ രാവിലെ 7.15 മണിയിടെയാണ് ജീൻസ് പാന്റും ടീ ഷർട്ടും തൊപ്പിയും ധരിച്ച ഒരാൾ കത്തിയുമായി മേയറുടെ വീടിന് സമീപം എത്തിയത്.വൈദ്യശാല ജങ്ഷനിൽ എത്തിയ ഇയാൾ ഒരു കടയിൽ എത്തി മേയറുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. മേയറുടെ വീട്ടിൽ എത്തിയ മത്സ്യ വ്യാപാരിയായ സ്ത്രീ പറഞ്ഞത് അനുസരിച്ചാണ് മേയർ ഇക്കാര്യം അറിയുന്നത്. ഇതിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസിൽ പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.