താജ്മഹലില്‍ കിടന്ന് ഉറങ്ങാനൊരു മോഹം; 50 ഏക്കറിൽ 2 കോടി ചെലവിൽ സ്വന്തമായൊരു താജ്മഹൽ വീട് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗം

മധ്യപ്രദേശ്: മധ്യപ്രദേശിലെ വ്യവസായിക്ക് താജ്മഹലില്‍ കിടന്ന് ഉറങ്ങാനൊരു മോഹം.

എന്നാല്‍, ചരിത്രസ്മാരകത്തില്‍ കിടന്നുറങ്ങാനോ ഇഷ്ടം പോലെ നടക്കാനോ കഴിയില്ലല്ലോ.. ഇത് അദ്ദേഹത്തെ സങ്കടപ്പെടുത്തി. എന്നാല്‍ അയാള്‍ വെറുതെ ഇരുന്നില്ല. താജ്മഹല്‍ പോലെ ഒരു വീട് തന്നെ ഉണ്ടാക്കി. മധ്യപ്രദേശിലെ വ്യവസായി ആനന്ദ് പ്രകാശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച താജ്മഹല്‍ വീട് വൈറലാവുകയാണ്.

ഇന്ത്യയെ ലോകത്തിന് മുന്നില്‍ വാനോളം ഉയര്‍ത്തുന്ന ചരിത്രസ്മാരകമാണ് താജ്മഹല്‍. ആയിരക്കണക്കിന് സഞ്ചാരികളാണ് ഒരു ദിവസം താജ് മഹല്‍ കാണുന്നതിനായി ഇന്ത്യയിലെത്തുന്നത്. ഈ ചരിത്ര സ്മാരകത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് താജ്മഹല്‍ പോലെ ഒരു വീടുണ്ടാക്കാന്‍ ആനന്ദിന് ഹൃദയസ്പര്‍ശിയായ മറ്റൊരു കാരണവുമുണ്ട്. '100% തന്റെ ഭാര്യയ്ക്ക് സമര്‍പ്പിച്ചുകൊണ്ട്, ഞങ്ങളുടെ സ്‌നേഹത്തിന്റെ ശക്തിയെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ വീട്.' എന്നാണ് ആനന്ദ് പറയുന്നത്.

മുഴുവന്‍ മാര്‍ബിളിനാല്‍ നിര്‍മ്മിതമായ വീട്ടില്‍ നാല് മുറികളാണുള്ളത്. ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ പ്രിയം സരസ്വതാണ് താജ്മഹല്‍ പോലെയുള്ള വീടിന്റെ ദൃശ്യങ്ങള്‍ തന്റെ വീഡിയോയിലൂടെ പുറത്തുവിട്ടത്. ആഗ്രയിലെ താജ്മഹല്‍ നിര്‍മ്മിച്ചിരിക്കുന്ന അതേ മക്രാന മാര്‍ബിള്‍ ഉപയോഗിച്ചാണ് വീട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആനന്ദ് വ്യക്തമാക്കി. താജ്മഹലിന്റെ മൂന്നിലൊന്ന് വലിപ്പമാണ് തന്റെ വീടിനുള്ളതെന്നും ആനന്ദ് പറഞ്ഞു.

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് മനോഹരമായ താജ്മഹല്‍ മോഡലിലുള്ള വീട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യസ്‌നേഹത്തിന്റെ പ്രതീകമാണ് തന്റെ വീട് എന്നാണ് ആനന്ദ് പറയുന്നത്.

ബിബിസി റിപ്പോര്‍ട്ട് പ്രകാരം വീട് നിര്‍മ്മിക്കുന്നതിന് ഏകദേശം രണ്ട് കോടി രൂപയാണ് ചെലവായിട്ടുള്ളത്. ആനന്ദിന്റെ 50 ഏക്കര്‍ സ്ഥലത്താണ് വീട് പണിതിട്ടുള്ളത്. ഈ അമ്പതേക്കറിനുള്ളില്‍ അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളുമുണ്ട്. നാല് മുറികളും ലൈബ്രറിയും, മാര്‍ബിളില്‍ കൊത്തിയെടുത്ത തൂണുകളും, ഭംഗിയുള്ള വാതിലുകളുമെല്ലാം വീടിന്റെ ആകര്‍ഷണീയത കൂട്ടുന്നു.

സോഷ്യല്‍ മീഡിയയില്‍ വീഡിയോ കണ്ട നിരവധി ആളുകളാണ് വീടിനെയും ആനന്ദിനെയും പ്രശംസിച്ച് കമന്റുകള്‍ ഇട്ടിരിക്കുന്നത്. ഒരു സ്‌കൂളും, സ്മാരകവും ഒരേ ഭൂമിയില്‍ ഉണ്ടാക്കിയതോടെ വലിയൊരു സന്ദേശമാണ് ആനന്ദ് മുന്നോട്ട് വയ്ക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !