ചാലിശേരി ഗവ: എൽ.പി. സ്കൂളിൻ്റെ കാലം പഴക്കംചെന്ന മതിൽ മഴയിൽ കുതിർന്ന് തകർന്നു വീണു.ഞായറാഴ്ച പുലർച്ചയാണ് മതിൽ തകർന്നത് മതിലിൻ്റെ 20 മീറ്ററോളം മതിലാണ് സ്കൂൾ കോമ്പൗണ്ടിലേക്ക് വീണത്.
ഏകദേശം 70 വർഷത്തോളം കാലം പഴക്കം ചെന്ന സ്കൂൾ മതിലാണ് തകർന്ന് വീണത്.അവധി ദിവസമായതിനാൽ വൻ അപകടമാണ് ഒഴിവായത്.വിവരം അറിഞ്ഞ് പി ടി എ പ്രസിഡൻ്റ് വി.എൻ ബിനു , പി ടി എ വൈസ് പ്രസിഡൻ്റ് പഞ്ചായത്തംഗവുമായ വി.എസ് ശിവാസ് , എച്ച് എം ഇ ബാലകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി അധികൃതരെ വിവരം അറിയിച്ചു.
മതിൽ തകർന്നതോടെ അയൽപക്കത്തുള്ള വീട് അപകട ഭീഷണിയിലാണ്. വീടിൻ്റെ സുരക്ഷക്കായി മഴ നനയാതിരിക്കാൻ ടാർപായ കെട്ടി സംരക്ഷിച്ചിട്ടുണ്ട്.മണ്ഡലത്തിൽ തന്നെ മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ 488 ഓളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്.വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് കുട്ടൻ , വാർഡ് മെമ്പർ ആനി വിനു എന്നിവർ സ്ഥലം സന്ദർശിച്ചു.
തിങ്കളാഴ്ച സ്കൂളിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്ത് അധികൃതർ അടിയന്തരം യോഗം ചേരും സ്കൂൾ അധികൃതരും പങ്കെടുക്കും.ചിത്രം: ചാലിശേരിയിൽ മഴയിൽ ജി എൽ പി സ്കൂൾ മതിൽ തകർന്ന് വീണപ്പോൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.