മുംബൈ: മഹാരാഷ്ട്രയിൽ ഇന്നു രാവിലെ നടന്ന വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു.
റായ്ഗഡ് ജില്ലയിലെ നേരലിൽ താമസിച്ചിരുന്ന വിനോദ് പിള്ള (65), ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചെങ്ങന്നൂർ സ്വദേശിയാണ് വിനോദ് പിള്ള.വർഷങ്ങളായി താനെയിൽ താമസിച്ചിരുന്ന കുടുംബം 8 വർഷം മുൻപാണ് റായ്ഗഡ് നേരലിലേക്ക് താമസം മാറിയത്. അപകടത്തിനു പിന്നാലെ ഇരുവരെയും നേരൽ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ : അനിരുദ്ധ്.
0
വെള്ളിയാഴ്ച, ജൂൺ 20, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.