ചെന്നൈ : നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌യുടെ ജന്മദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ ബാനറുകൾ സ്ഥാപിച്ചതിനു പാർട്ടി പ്രവർത്തകർക്കെതിരെ 53 കേസുകൾ റജിസ്റ്റർ ചെയ്തു.
വില്ലിവാക്കത്തു സ്ഥാപിച്ച ബാനർ കാറ്റിൽ തകർന്നുവീണ് 72 വയസ്സുകാരനു പരുക്കേറ്റതിനെ തുടർന്നാണു പൊലീസ് കേസെടുത്തത്.
നുങ്കംപാക്കത്തെ സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായ ചൂളൈ സ്വദേശി മോഹനാണു പരുക്കേറ്റത്. വില്ലിവാക്കത്തെ സുഹൃത്തിനെ കണ്ടു മടങ്ങുന്നതിനിടെയാണു സംഭവം. ഉടൻ തന്നെ കിൽപോക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്നു ദേശീയ പാതകളിലും തിരക്കേറിയ സ്ഥലങ്ങളിലും ബാനറുകൾ സ്ഥാപിക്കരുതെന്നും ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്നും ടിവികെ പ്രവർത്തകർക്കു പാർട്ടി ജനറൽ സെക്രട്ടറി എൻ.ആനന്ദ് നിർദേശം നൽകി. ബാനറുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച കോടതി വിധികൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.