കോഴിക്കോട് പന്നിയങ്കരയിൽ കേസ് ഒതുക്കാൻ പൊലീസ് ഉദ്യോഗസ്ഥന് ആഢംബര വാച്ച് സമ്മാനമായി നൽകിയെന്ന് ആരോപണം. വ്യാപാരിയും ഇടപാടുകാരനും തമ്മിലുള്ള പരാതി പരിഹരിക്കാൻ ഇടപെട്ട് വാച്ച് പ്രതിഫലം വാങ്ങിയെന്നാണ് ആക്ഷേപം.
പന്നിയങ്കര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരായ ആരോപണം ഇൻറലിജൻസ് അന്വേഷിക്കും.
പൊലീസുകാർക്ക് ഇടയിൽ സംഭവം ചർച്ചയായതോടെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്.
പന്നിയങ്കര സ്റ്റേഷനിലെ എസ്ഐക്കെതിരെയാണ് അന്വേഷണം. ഇയാൾ മുൻപും ചില കേസുകളിൽ ആരോപണ വിധേയൻ ആയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.