തിരുവനന്തപുരം : കള്ളുഷാപ്പുകൾക്കും ജിഎസ്ടി റജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. കള്ളിനൊപ്പം ഭക്ഷണവും വിൽക്കുന്ന ഷാപ്പുകളിൽനിന്നാണു നികുതി ഈടാക്കുക. എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷാപ്പുകളുടെ വിറ്റുവരവ് മാനദണ്ഡം തയാറാക്കാൻ ജിഎസ്ടി വകുപ്പിൽ നടപടി തുടങ്ങി.
ജിഎസ്ടി നിലവിൽ വന്നപ്പോൾ മദ്യത്തെ ഒഴിവാക്കിയിരുന്നു. ഈ ആനുകൂല്യം കള്ളിനുമുണ്ട്. എന്നാൽ, നാമമാത്രമായി കള്ളു വിറ്റ് ഷാപ്പുകളിൽ റസ്റ്ററന്റ് പ്രവർത്തിപ്പിച്ചു ലക്ഷങ്ങൾ വരുമാനമുണ്ടാക്കുന്നവരുണ്ട്. ഇവരെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാനാണു ലക്ഷ്യമിടുന്നത്.20 ലക്ഷത്തിനു മുകളിൽ വാർഷിക സാമ്പത്തിക ഇടപാടു നടത്തുന്ന റസ്റ്ററന്റുകൾക്കു നിലവിൽ 5 ശതമാനമാണു ജിഎസ്ടി. ബാറുകളിൽ മദ്യത്തിനു ജിഎസ്ടി ഇല്ലെങ്കിലും ശീതളപാനീയവും ഭക്ഷണവും വിറ്റാൽ റസ്റ്ററന്റിനു തുല്യമായ ജിഎസ്ടിയുണ്ട്. 7500 രൂപയ്ക്കു മുകളിൽ വാടകയുള്ള മുറിയുള്ള ഹോട്ടലാണെങ്കിൽ ഭക്ഷണത്തിന്റെ ജിഎസ്ടി 18 ശതമാനമാണ്.
മദ്യത്തിനു ജിഎസ്ടി ഇല്ലാത്തപ്പോഴും ബാറുകളിൽ വിൽക്കുന്ന ഭക്ഷണത്തിന് ജിഎസ്ടി ഉൾപ്പെടുത്തിയ മാതൃക കള്ളുഷാപ്പിനും ബാധകമാക്കാനാണ് ആലോചിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.