മൂവാറ്റുപുഴ : കല്ലൂർക്കാട് എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി കീഴടങ്ങി. ഒന്നാം പ്രതി ഷെരീഫ് ഷംസുദീൻ മൂവാറ്റുപുഴ കോടതിയിലാണ് കീഴടങ്ങിയത്.
മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഷെരീഫിനായി തിരച്ചിൽ നടക്കുന്നതിനിടെയാണ് കീഴടങ്ങൽ. വാഹന പരിശോധനയ്ക്കിടെയാണ് എസ്ഐ മുഹമ്മദിനെ കാർ കയറ്റി കൊലപ്പെടുത്താൻ ഷെരീഫ് ശ്രമിച്ചത്.
റോഡിൽ അസാധാരണ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന വാഹനം പരിശോധിക്കാനാണ് കല്ലൂർക്കാട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുഹമ്മദ് എത്തിയത്. എന്നാൽ ഇതിനിടെ കാറിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെടുകയും മറ്റൊരാൾ പൊലീസ് ഉദ്യോഗസ്ഥരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
മുഹമ്മദിന്റെ ശരീരത്തിലൂടെ ഇയാൾ കാർ കയറ്റിയിറക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മുഹമ്മദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.