തൃശൂർ: എംഡിഎംഎയുമായി യുവാവ് പിടിയിൽ. പുവ്വത്തൂർ കാക്കശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന അബുതാഹിർ (25) നെയാണ് എംഡിഎംഎയുമായി പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് ഗ്രാം തൂക്കം വരുന്ന വിപണിയിൽ 6000 രൂപയോളം വില വരുന്ന സിന്തറ്റിക് ഡ്രഗാണ് പിടികുടിയത്.
പാവറട്ടി എസ്ഐ ടി.സി അനുരാജ്, റെജിൻ രാജ്, സിപിഒ മാരായ ജയകൃഷ്ണൻ, വിനീത്, ഡിജിൻ, ജിനൂപ്, ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
വധശ്രമ കേസടക്കം വാടാനപ്പള്ളി, പാവറട്ടി സ്റ്റേഷനുകളിലായി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബു താഹീറിന്റെ വീട്ടിൽ പരിശോധന നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.