കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി.
ആനക്കര മണ്ണിയംപെരുമ്പലം സ്വദേശിയായ 38 കാരിയാണ് ഇന്നലെ വൈകുന്നേരം കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും പുഴയിലേക്ക് ചാടിയത്. ഇത് കാണാനിടയായ ചിലർ ഉടനെ കുറ്റിപ്പുറം പോലീസിലും തിരൂര്‍ ഫയര്‍ ഫോഴ്സിലും വിവരം അറിയിച്ചു.
ഇതിനിടയില്‍ ഒഴുകിപ്പോയ യുവതി പടിഞ്ഞാറ് ഭാഗത്ത് പുഴയിലെ പുല്‍തുരുത്തില്‍ കുടുങ്ങി നില്ക്കുന്നതായി കാണുകയും ഫയര്‍ ഫോഴ്സ് റബ്ബര്‍ ബോട്ടില്‍ പുല്‍തുരുത്തില്‍ എത്തുകയും യുവതിയെ രക്ഷപ്പെടുത്തി കരക്കെത്തിക്കുകയും ചെയ്തു.
യുവതിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.കുറ്റിപ്പുറം ഹീല്‍ഫോര്‍ട്ട് ഹോസ്പിറ്റലിന് സമീപത്തു നിന്നും യുവതിയുടെ സ്കൂട്ടറും മൊബൈല്‍ ഫോണും വാഹനത്തിന്റെ താക്കോലും കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.