ഐറിഷ് പാർലമെന്റിൽ പ്രസംഗിക്കാം: WMF കുട്ടികൾക്കായി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു

ഡബ്ലിൻ: ലോക മലയാളി സമൂഹത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ(WMF) അയർലൻഡ് ഘടകം, കുട്ടികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.

13 നും 20 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ് മത്സരം. സാമൂഹിക പ്രസക്തിയുള്ള സമകാലിക വിഷയങ്ങളെക്കുറിച്ച് കുട്ടികളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ അവസരം നൽകുക എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യം. മത്സരം ഇംഗ്ലീഷിലായിരിക്കും. തുടർന്നുള്ള എല്ലാ വർഷവും അയർലൻഡിൽ നടത്താനും പിന്നീട് മറ്റ് ലോക രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഡബ്ല്യു.എം.എഫ് അയർലൻഡ് ലക്ഷ്യമിടുന്നു.
ഈ മത്സരത്തിന്റെ ഏറ്റവും വലിയ ആകർഷണം ഒന്നാം സമ്മാനം നേടുന്ന കുട്ടിക്ക് അയർലൻഡ് പാർലമെന്റിൽ താൻ തയ്യാറാക്കിയ പ്രസംഗം അവതരിപ്പിക്കാൻ സുവർണ്ണാവസരം ലഭിക്കും എന്നതാണ്. അയർലൻഡിൽ വളരുന്ന കുട്ടികളിൽ രാഷ്ട്രീയ അവബോധം വളർത്താനും, ഭാവിയിൽ അയർലൻഡിന്റെ ഭരണ സംവിധാനങ്ങൾക്ക് മികച്ച സംഭാവനകൾ നൽകാൻ അവരെ പ്രാപ്തരാക്കാനും ഇത് സഹായിക്കുമെന്ന് ഡബ്ല്യു.എം.എഫ് അയർലൻഡ് ഭാരവാഹികൾ അറിയിച്ചു.
എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നതായി ഡബ്ല്യു.എം.എഫ് അയർലൻഡ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !