ഹരിയാനയിൽ കഴുത്തറുത്ത നിലയിൽ മോഡലിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി

ചണ്ഡിഗഡ് : ഹരിയാനയിൽ മോഡലിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി. സോനിപതിൽ തിങ്കളാഴ്ച രാവിലെയാണ് കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിലെ സംഗീത വിഡിയോകളിലൂടെ പ്രശസ്തയായ മോഡൽ ശീതൾ (സിമ്മി ചൗധരി) ആണ് മരിച്ചത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

പാനിപ്പത്തിൽ സഹോദരി നേഹയ്ക്കൊപ്പമാണ് ശീതൾ താമസിച്ചിരുന്നത്. ജൂണ്‍ 14ന് അഹാർ ജില്ലയിൽ ഒരു ഷൂട്ടിങ്ങിനായി പോയതാണ് ശീതൾ. തിരിച്ചെത്താൻ വൈകിയപ്പോൾ സഹോദരി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കനാലിൽ‌ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ച കമാൽ കൗർ എന്ന സമൂഹമാധ്യമ ഇൻഫ്ലുവൻസറുടെ മൃതദേഹം ഭട്ടിൻഡ–ചണ്ഡിഗഡ് ദേശീയപാതയ്ക്കു സമീപം അദേഷ് മെഡിക്കൽ സർവകലാശാലയുടെ കാർ പാർക്കിങ്ങിൽ കണ്ടെത്തിയിരുന്നു. ലുധിയാന റജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ പിൽസീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലായ മൃതദേഹത്തിൽനിന്ന് ദുർഗന്ധം വമിച്ചതോടെയാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. ജൂൺ 9ന് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി വീട്ടിൽനിന്നിറങ്ങിയതായിരുന്നു കമാൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !