മൂവാറ്റുപുഴയിൽ എസ് ഐ യെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

മൂവാറ്റുപുഴയിൽ എസ് ഐ യെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൊടുപുഴയിൽ താമസിക്കുന്ന കണിയാൻകുന്ന് ഷാഹിദ്, കാരക്കോട് വീട്ടിൽ റഫ്സൽ എന്നിവരാണ് അറസ്റ്റിൽ ആയത്. അക്രമികളെ രക്ഷപെടാൻ സഹായിച്ചവരാണ് ഇരുവരും.


മുവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നത്. കല്ലൂർക്കാട് പൊലിസ് സ്റ്റേഷനിലെ എസ്.ഐ. മുഹമ്മദ് ഇ.എമ്മിന് നേരെയാണ് ആക്രമണം നടന്നത്.

എസ്ഐയുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കുകയായിരുന്നു. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു കദളിക്കാട് വഴിയാംചിറഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്.


ഗുരുതര പരുക്കേറ്റ എസ് ഐ യെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !