ന്യൂഡൽഹി: പോളിങ് സ്റ്റേഷനുകളിലെ വെബ്കാസ്റ്റിങിന്റെ സിസിടിവി ദൃശ്യങ്ങൾ പങ്കുവെക്കുന്നതിൽ സ്വകാര്യതയും നിയമപരമായ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ. ബിജെപി നേതൃത്വത്തിലുള്ള മഹാസഖ്യം വിജയിച്ച കഴിഞ്ഞ വർഷത്തെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നുള്ള ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ തുടർച്ചയായ ആരോപണങ്ങൾക്കും വെബ്കാസ്റ്റിങ് ദൃശ്യങ്ങൾ പുറത്തുവിടണമെന്ന ആവശ്യത്തിനും പിന്നാലെയാണ് കമ്മിഷന്റെ പ്രതികരണം.
ദൃശ്യങ്ങൾ പുറത്തുവിടുന്നതിലൂടെ വോട്ടർമാരെ ഏതെങ്കിലും ഗ്രൂപ്പിനോ വ്യക്തികൾക്കോ എളുപ്പത്തിൽ തിരിച്ചറിയുന്നതിന് വഴി തുറക്കുമെന്നും ഇത് വോട്ടർമാർക്കെതിരായ സമ്മർദ്ദം, വിവേചനം, ഭീഷണിപ്പെടുത്തൽ മുതലായ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് അവസരമൊരുക്കുമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.മഹാരാഷ്ട്രയിലേതടക്കം ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടർപ്പട്ടിക ലഭ്യമാക്കണം, പോളിങ് ബൂത്തുകളിലെ വൈകുന്നേരത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം തുടങ്ങിയ ആവശ്യങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. മഹാരാഷ്ട്രയിൽ സംഭവിച്ചത് ഇനി ബിഹാറിലും, അതുപോലെ ബിജെപി പരാജയപ്പെടാൻ സാധ്യതയുള്ള മറ്റിടങ്ങളിലും ആവർത്തിക്കുമെന്നും ഇത്തരം 'മാച്ച് ഫിക്സഡ്' തിരഞ്ഞെടുപ്പുകൾ ഏതൊരു ജനാധിപത്യത്തിനും അപകടകരമാണെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചിരുന്നു.തിരഞ്ഞെടുപ്പു കമ്മിഷനെ നിയമിക്കുന്ന സമിതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുപകരം ഒരു കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്താനുള്ള തീരുമാനം കളങ്കിതമാണെന്നുംരാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളോട് തിരഞ്ഞെടുപ്പു കമ്മിഷൻ മൗനം പാലിക്കുകയും ചിലപ്പോൾ അക്രമാസക്തമായി പ്രതികരിക്കുകയും ചെയ്തെന്നും രാഹുൽ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.