പാലാ: രൂപതയ്ക്കൊപ്പം ജനിച്ച് രൂപതയ്ക്കൊപ്പം വളർന്ന് 75 വയസ്സ് പ്രായമായവരെ 75 വർഷത്തിന്റെ നിറവിലെത്തിയ പാലാ രൂപത ആദരിക്കുന്നു.ഒപ്പം തന്നെ വിവാഹത്തിൻറെ 75-ാം വാർഷികം ആഘോഷിക്കുന്ന നൂറിന്റെ മുകളിൽ പ്രായമുള്ളവരെയും ഇതോടൊപ്പം ആദരിക്കുന്നുണ്ട്.
ഇത്രയും മുതിർന്ന പൗരന്മാരെ ഒന്നിച്ച് ആദരിക്കുന്ന ചടങ്ങ് രൂപത ചരിത്രത്തിന്റെ അപൂർവ്വമാണ്. 1950 ൽ രൂപം കൊണ്ട പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ വർഷം 1950 ൽ ജനിച്ച രൂപതാംഗങ്ങളായ 1460 ൽ പരം വ്യക്തികളെയാണ് ആദരിക്കുന്നത്. കുടുംബ അജപാലനം മുഖ്യ ഉത്തരവാദിത്വമായി സ്വീകരിച്ചിരിക്കുന്ന ഫാമിലി അപ്പോസ്തലേറ്റിന്റെ കർമ്മമേഖലകളായ മാതൃവേദി, പിതൃവേദി, പ്രോലൈഫ് എന്നിവയുടെ സഹകരണത്തോടെ ക്രമീകരിക്കുന്ന ഈ പ്രോഗ്രാമിന് ഒത്തുച്ചേരൽ എന്ന അർത്ഥം വരുന്ന ഹീബ്രുവാക്കായ ലിഫ്ഗോഷ്@75 എന്ന പേരാണ് നൽകിയിരിക്കുന്നത്.ജൂൺ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കുന്ന പരിപാടിക്ക് പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ സ്വാഗതം ആശംസിക്കും.
പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച് സംസാരിക്കും. ചടങ്ങുകൾക്ക് സംഘടന പ്രതിനിധികളായ ജോസ് തോമസ് മുത്തനാട്ട്, ഷേർളി ചെറിയാൻ, മാത്യു എം കുര്യാക്കോസ്,ടോമി തുരുത്തിക്കര, സബീന സക്കറിയാസ് തുടങ്ങിയവർ നേതൃത്വം നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.