കാസർഗോഡ് കള്ളാറിൽ ചീട്ടുകളി സംഘം പിടിയിൽ. മാലക്കല്ല് സ്വദേശി സുനിൽ ബേബിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 19,300 രൂപ പിടികൂടി.
ആറംഗ സംഘത്തെയാണ് പിടികൂടിയത്. രാജപുരം പ്രിൻസിപ്പൽ എസ്ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഈ പ്രതികളെ പിടികൂടുന്നത്.
പടം വെച്ച് ചീട്ട് കളിയ്ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. തുടർച്ചയായി ഈ പ്രദേശത്ത് ചീട്ടുകളി സംഘം വ്യാപകമാകുന്നു എന്നൊരു പരാതി നേരത്തെ തന്നെ ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പടെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശത്ത് പരിശോധന കർശനമാക്കിയത്.
മലയോര മേഖലകളിൽ ഓൺലൈൻ ലോട്ടറി വ്യാപാരം അതുപോലെ തന്നെ പണം വെച്ചുള്ള ചീട്ടുകൾ തുടങ്ങിയ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അത് പോലീസ് വ്യാപകമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് ആറംഗ സംഘം പിടിയിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.