അസമിലെ ധുബ്രി ജില്ലയില്‍ വര്‍ഗീയസംഘര്‍ഷം കനക്കുന്നതിനിടെ അക്രമികൾക്കുനേരെ വെടി വെക്കാൻ അനുവാദംനൽകി സംസ്ഥാനസര്‍ക്കാര്‍

ഗുവഹാത്തി: പടിഞ്ഞാറന്‍ അസമിലെ ധുബ്രി ജില്ലയില്‍ വര്‍ഗീയസംഘര്‍ഷം കനക്കുന്നതിനിടെ അക്രമികൾക്കുനേരെ വെടി വെക്കാൻ അനുവാദംനൽകി സംസ്ഥാനസര്‍ക്കാര്‍. കല്ലെറിയുന്നവര്‍ക്കു നേരെ പോലീസ് വെടിയുതിര്‍ക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ഒരു ക്ഷേത്രത്തിന് സമീപം പശുവിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രദേശത്ത് സ്ഥിതിഗതികള്‍ വഷളായത്.

ഹിമന്ത ബിശ്വ ശര്‍മ വെള്ളിയാഴ്ച ധുബ്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അശാന്തി സൃഷ്ടിക്കാന്‍ ഒരു സംഘം സജീവമായിരിക്കുന്നതിനാല്‍ രാത്രിയില്‍ 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ് നിലവില്‍വരുമെന്ന് മുഖ്യമന്ത്രി സന്ദര്‍ശന വേളയില്‍ അറിയിക്കുകയും ചെയ്തു. സംസ്ഥാന തലസ്ഥാനമായ ഗുവഹാത്തിയില്‍ താന്‍ എത്തിയ ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തുതുടങ്ങിയത്. തിങ്കളാഴ്ച സ്ഥിതിഗതികള്‍ വഷളാവുകയും പ്രതിഷേധവും കല്ലേറുമുണ്ടാവുകയും ചെയ്തു. ഇതോടെ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തിങ്കളാഴ്ച ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതോടെ വ്യാപാരശാലകളും ചന്തകളും പ്രവര്‍ത്തിച്ചില്ല. സ്ഥിതി നിയന്ത്രണവിധേയമായതോടെ ചൊവ്വാഴ്ച കളക്ടര്‍ നിരോധനാജ്ഞ പിന്‍വലിക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന നഗരമാണിത്.
ജില്ലയില്‍ ദ്രുതപ്രതികരണ സേനയേയും സിആര്‍പിഎഫിനെയും വിന്യസിച്ചിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. ജാമ്യമില്ലാ വാറന്റുകളുള്ള മുഴുവന്‍പേരെയും അറസ്റ്റ് ചെയ്യാന്‍ ധുബ്രി എസ്പിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !