കൊച്ചി: ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടന. സിനിമ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ട താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ല എന്നാണ് എഴുതി നൽകേണ്ടത്.
നടീനടന്മാർ അടക്കം എല്ലാവർക്കും ഇത് ബാധകമാണെന്നും സംഘടന അറിയിക്കുന്നു. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിർബന്ധമാക്കിയേക്കും. ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തുമെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി.മലയാള സിനിമ മേഖലയിൽ ജോലി ചെയ്യണമെങ്കിൽ ചിത്രീകരണ വേളയിലോ അതുമായി ബന്ധപ്പെട്ട് താമസിക്കുന്ന സഥലത്തോ ലഹരി ഉപയോഗിക്കില്ലെന്ന് എല്ലാവരും സത്യവാങ്മൂലം നൽകേണ്ടി വരും. ഈ തീരുമാനത്തിലേക്കാണ് നിര്‍മാതാക്കളുടെ സംഘടന എത്തിയിരിക്കുന്നത്.
വേതനകരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കാനാണ് നിര്‍മാതാക്കളുടെ സംഘടന ഇപ്പോള്‍ തീരുമാനിച്ചി രിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ജോലി എല്ലാവരിൽ നിന്നും ഈ സത്യവാങ്മൂലം എഴുതി വാങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.