ഭാരതാംബ ചിത്രവിവാദത്തിൽ രാജ്ഭവനും സർക്കാരും തമ്മിലുള്ള പോര് മുറുകവെ, ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബി. ഇരിക്കുന്ന സ്ഥാനം എത്രമാത്രം മഹത്വമുള്ളതാണെന്ന് ഗവർണർമാർ മനസ്സിലാക്കണമെന്നും എം. എ. ബേബി തമിഴ്നാട്ടിൽ പറഞ്ഞു. മോദിയും അമിത് ഷായും മോഹൻ ഭാഗവതും ചേർന്ന് ആർഎസ്എസ്സുകാരെ ഗവർണറായി നിയമിക്കുന്നു. ഗവർണർ പദവി ഏറ്റെടുത്താൽ, അവർ ആർഎസ്എസ് കാര്യവാഹകരായി പ്രവർത്തിക്കുകയാണെന്നും എം. എ. ബേബി ആരോപിച്ചു.
ആർഎസ്എസ് ഭരണഘടനയെ മാനിക്കുന്നില്ല. ഇന്ത്യ ഭരിക്കുന്നത് ഡൽഹിയിൽ നിന്നുമാത്രമല്ല, നാഗ്പൂരിലെ ആർഎസ്എസ് കേന്ദ്രത്തിലൂടെയും ആണെന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് അദ്ദേഹം പറഞ്ഞു.മോദി ഭരണത്തിൽ രാജ്ഭവനുകൾ വിവാദ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. കേരളത്തിൽ ഗവർണറുടെ ഇത്തരം സമീപനങ്ങൾക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി പ്രതികരിക്കുന്നുണ്ടെന്നും എം. എ. ബേബി കൂട്ടിച്ചേർത്തു.
അതേസമയം ഗവർണറും സർക്കാരും തമ്മിലുള്ള പോരിലേക്ക് നയിച്ച ഭാരതാംബ ചിത്ര വിവാദത്തിൽ നിലപാടിലുറച്ച് ഇരുകൂട്ടരും. രാജ്ഭവനെതിരെ നിയമ നടപടിക്ക് സർക്കാർ നിയമോപദേശം തേടിയിരുന്നു. നിയമപദേശം ലഭിക്കുന്ന മുറയ്ക്ക് തുടർ തീരുമാനമെടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.