കൊൽക്കത്ത : തെക്കൻ കൊൽക്കത്തയിലെ ലോ കോളജിലെ ഗാർഡ് റൂമിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേർ അറസ്റ്റിൽ. ബുധനാഴ്ച 7.30നും 8.50നും ഇടയിലാണ് സംഭവം. അറസ്റ്റു ചെയ്യപ്പെട്ടവരിൽ കോളജിലെ രണ്ടു വിദ്യാർഥികളും ഒരു പൂർവവിദ്യാർഥിയുമുണ്ട്.
നഗരത്തിലെ ആർ.ജി. കർ മെഡിക്കൽ കോളജിൽ ഒരു ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി 10 മാസങ്ങൾക്ക് ശേഷമാണ് ഈ നടുക്കുന്ന സംഭവവും.
‘‘ യുവതി നൽകിയ പരാതിയിൽ മൂന്നുപേരെ അറസ്റ്റു ചെയ്തു. ജൂൺ 25നാണ് സംഭവം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണ്’’– പൊലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്ന മനോജിത് മിശ്ര ലോ കോളജിലെ തൃണമൂൽ കോൺഗ്രസ് യൂത്ത് വിങ്ങിന്റെ മുൻ പ്രസിഡന്റാണെന്നാണ് സമൂഹമാധ്യമത്തിൽ കാണിച്ചിരിക്കുന്നത്.
ഇയാൾ ഇപ്പോൾ അഭിഭാഷകനാണ്. സംഭവത്തെ അപലപിച്ച് ബിജെപി രംഗത്തെത്തി. ഭീകരമായ സംഭവമാണ് നടന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.