ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥയുടെ സമയത്ത് ഭരണഘടനയിലെ മൂല്യങ്ങൾ മാറ്റിവയ്ക്കപ്പെട്ടതായും മൗലികാവകാശങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായും അദ്ദേഹം പറഞ്ഞു.
പത്രസ്വാതന്ത്ര്യം ഇല്ലാതാക്കി. വിദ്യാർത്ഥികളും സാധാരണ പൗരന്മാരും ജയിലിൽ അടയ്ക്കപ്പെട്ടു. കോൺഗ്രസ് സർക്കാർ ജനാധിപത്യത്തെ തന്നെ അറസ്റ്റ് ചെയ്തുവെന്ന് പ്രധാനമന്ത്രി വിമർശിച്ചു.“ഭരണഘടനയുടെ ആത്മാവിനെ തകർത്തു, പാർലമെന്റിന്റെ ശബ്ദം അടിച്ചമർത്തി, കോടതികളെ നിയന്ത്രിക്കാൻ ശ്രമിച്ചു. ഈ ദിവസം ഒരു ഇന്ത്യക്കാരനും ഒരിക്കലും മറക്കരുത്,” – പ്രധാനമന്ത്രി പറഞ്ഞു.42-ാമത് ഭേദഗതി കോൺഗ്രസ്സിന്റെ കപടത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ദരിദ്രരും, പാർശ്വവൽക്കരിക്കപ്പെട്ടവരുമായുള്ള അവഗണനയും അവരുടെ അന്തസ്സിന്റെ അപമാനവും നടന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഉറച്ചുനിന്ന എല്ലാവരെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിലെ ആളുകൾ ഒരേ ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി ജനാധിപത്യം പുനഃസ്ഥാപിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.