തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് താനല്ലെന്നും കുട്ടിയുടെ അമ്മ ശ്രീതുവാണെന്നും കേസിലെ പ്രതിയും ശ്രീതുവിൻ്റെ സഹോദരനുമായ ഹരികുമാർ. കുഞ്ഞിനെ കൊന്ന ശ്രീതു തന്നെ പ്രതിയാക്കാനുള്ള നീക്കമാണു നടത്തിയതെന്നും ഹരികുമാർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഹരികുമാറിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിനിടെയാണ് നിർണായക മൊഴി പുറത്തുവന്നത്.
മൂന്നാഴ്ച മുൻപ് തിരുവനന്തപുരം റൂറൽ എസ്പി കെ.എസ്. സുദർശൻ ജയിൽ സന്ദർശിച്ചപ്പോഴാണ് ഹരികുമാർ എസ്പിയോട് ശ്രീതുവിൻ്റെ പേര് വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസ് ചോദ്യംചെയ്തപ്പോൾ ഹരികുമാർ ഇത് ആവർത്തിച്ചു. എന്നാൽ മൊഴികളിൽ വൈരുധ്യം കണ്ടതിനാൽ ഹരികുമാറിനെയും ശ്രീതുവിനെയും നുണപരിശോധനയ്ക്കു വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചു. നേരത്തേ , ദേവേന്ദുവിന്റെ അച്ഛനും ശ്രീതുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും പ്രാഥമിക അന്വേഷണത്തിൽ ഇവർക്കെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റിൽ ദേവേന്ദുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ദേവേന്ദുവിനെ പുലർച്ചെ കാണാതായെന്നാണ് ആദ്യം പരാതി ലഭിച്ചത്. പിന്നീട് പൊലീസ് അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
അമ്മാവൻ ഹരികുമാർ കുട്ടിയെ മുറിയിൽ നിന്ന് എടുത്തുകൊണ്ടുപോയി കിണറ്റിൽ എറിയുകയായിരുന്നു എന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ. ഹരികുമാറിനു സഹോദരിയോടുള്ള വഴിവിട്ട താൽപര്യത്തിന് അവർ തയാറാകാത്തതിനു കുട്ടിയാണു തടസ്സമെന്നു കരുതിയായിരുന്നു കൊലപാതകമെന്നും പൊലീസ് പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.