മലയാളി ഡോക്ടർ കുവൈത്തിൽ മരിച്ചു

മലയാളി ഡോക്ടർ കുവൈത്തിൽ മരിച്ചു. കാസർഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശിനി ഡോ. നിഖില പ്രഭാകരൻ (36) ആണ് മരിച്ചത്. കഴിഞ്ഞ 18 ദിവസമായി വൃക്ക രോഗത്തെ തുടർന്ന് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.


ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ജഹറയിലെ സ്വകാര്യ ആശുപത്രിയിൽ ഡോകട്ർ ആയി ജോലി ചെയ്തിരുന്ന നിഖില അസുഖത്തെത്തുടർന്ന് ജോലി രാജി വെക്കുകയായിരുന്നു.

തിരുവന്തപുരം സ്വദേശിയും കുവൈത്തിലെ അൽ സലാം ഹോസ്പിറ്റലിലെ ഡോക്ടറുമായ വിപിനാണ് ഭർത്താവ്. ഗൾഫ് ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ വിവാൻ ഏക മകൻ. ഫഹാഹീലിൽ വ്യാപാരിയായ പ്രഭാകരന്റെ മകളാണ്.


മാതാവ്: റീജ. വർഷ സഹോദരിയാണ്. കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ ഫഹാഹീൽ ഏരിയ കമ്മിറ്റി അംഗമായിരുന്നു. നിഖിലയുടെ നിര്യാണത്തിൽ കെഇഎ കുവൈത്ത് അനുശോചിച്ചു. മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !