സൗദി: സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഇന്ന് (ജൂൺ 15) മുതൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തുറന്ന സ്ഥലങ്ങളിലെ ജോലികൾക്ക് നിരോധനം ഏർപ്പെടുത്തി.
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തും സംയുക്തമായാണ് ഈ സുപ്രധാന തീരുമാനം നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചത്. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. കടുത്ത വേനൽച്ചൂടിൽ സൂര്യരശ്മികൾ നേരിട്ടേൽക്കുന്നത് തൊഴിലാളികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.ഈ അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനും, അന്താരാഷ്ട്ര തൊഴിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും ഈ തീരുമാനം സഹായകമാകും. സൂര്യപ്രകാശം ഏൽക്കുന്നതിലൂടെയുണ്ടാകുന്ന തൊഴിൽപരമായ പരിക്കുകളും രോഗങ്ങളും കുറയ്ക്കുക എന്നതാണ് ഈ നിരോധനത്തിന്റെ പ്രധാന ലക്ഷ്യം.തൊഴിലാളികൾക്ക് അപകടരഹിതമായ ഒരു തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനും, പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ച സമയത്തെ ജോലി നിരോധനം ഉൾപ്പെടെ, ഈ തീരുമാനത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും നിയമ ലംഘനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.