ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന് ബഹിരാകാശ നിലയത്തില്‍ നിന്ന് വിക്ഷേപിച്ച യൂറോപ്പിന്റെ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശത്ത് വെച്ച് ആദ്യ കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചു. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ളതും ചൂടേറിയതുമായ പ്രഭാവലയത്തെക്കുറിച്ച്(കൊറോണ) പഠിക്കാനുള്ള ദൗത്യമാണ് പ്രോബ-3.
ഒരു പേടകത്തിന് മുന്നില്‍ മറ്റൊരു പേടകം സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഒക്യുല്‍റ്റര്‍ (200 കിലോഗ്രാം), കൊറോണഗ്രാഫ് (340 കിലോഗ്രാം) എന്നീ രണ്ട് ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് പ്രോബ-3 ദൗത്യത്തില്‍ കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചത്. മില്ലി മീറ്റര്‍ കൃത്യതയില്‍ സൂര്യന്റെ ചുറ്റുമുള്ള ആവരണ വലയത്തെ അഥവാ കൊറോണയെ കൃത്യമായി നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കും.സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമെയുള്ള പാളിയാണ് കൊറോണ. അതിതീവ്രമായ ചൂടേറിയ വാതകങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടതാണ് കൊറോണ. സൂര്യന്റെ അതിതീവ്ര പ്രകാശം കാരണം മനുഷ്യര്‍ക്ക് കൊറോണ കാണാന്‍ സാധിക്കില്ല. എന്നാല്‍ സൂര്യഗ്രഹണ സമയത്ത് മാത്രം സൂര്യന്റെ പ്രധാന ഭാഗം വൃത്താകൃതിയില്‍ ചന്ദ്രനാല്‍ മറയ്ക്കപ്പെടുകയും ചുറ്റിലുമുള്ള കൊറോണ ഭൂമിയില്‍ നിന്ന് ദൃശ്യമാകുകയും ചെയ്യാറുണ്ട്.എന്നാല്‍ സൂര്യഗ്രഹണം സ്ഥിരമായി സംഭവിക്കാത്ത ഒരു പ്രതിഭാസമായതിനാല്‍ കൊറോണയെ കുറിച്ച് പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് ഓരോ സൂര്യഗ്രഹണം വരെയും കാത്തിരിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ പ്രോബ 3 ദൗത്യത്തിലൂടെ കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് നിരന്തരമെന്നോണം കൊറോണയെ കാണാനും പഠിക്കാനും സാധിക്കും.
2024 ഡിസംബറില്‍ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-എക്സ്എല്‍ റോക്കറ്റിലാണ് പ്രോബ-3 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.