ഭാരതാംബ വിവാദത്തിൽ തെരുവിലെ പോര് മുറുകുന്നു. മന്ത്രി വി ശിവൻകുട്ടിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജെപി. മന്ത്രിക്കെതിരെ യുവമോർച്ചയുടെയും എബിവിപിയുടെയും പ്രതിഷേധവും ശക്തമാക്കാൻ തീരുമാനം.
പൊലീസിന് പുറമേ മന്ത്രിക്ക് സുരക്ഷ ഒരുക്കാൻ സിപിഐഎമ്മും രംഗത്തിറങ്ങിയത് സംഘർഷ സാഹചര്യം വർധിപ്പിക്കുന്നു.ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറും വ്യക്തമാക്കിയതോടെ സർക്കാർ – ഗവർണർ പോരും മുറുകും. രാജ്ഭവനിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ എബിവിപിയും യുവമോർച്ചയും തെരുവ് യുദ്ധം നടത്തുന്നതെന്നു മന്ത്രി വി.ശിവൻകുട്ടി ആവർത്തിക്കുന്നു.
എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിനു നേരെ ഉണ്ടായ എസ്എഫ്ഐ-ഡിവൈഎഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് എബിവിപി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.