കുമ്പിടിയിൽ ഉമ്മത്തൂർ ശിവക്ഷേത്രത്തിലും മണ്ണിയംപെരുമ്പലം അയ്യപ്പൻകാവ് ക്ഷേത്രത്തിലും മോഷണം. ഭണ്ഡാരങ്ങളിലെ പണമാണ് മോഷണം പോയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
ചൊവ്വാഴ്ച രാവിലെ ജീവനക്കാർ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉമ്മത്തൂർ ശിവക്ഷേത്രത്തിൽ പ്രധാനവാതിലിന്റെ പൂട്ടും രണ്ട് ഭണ്ഡാരവും കുത്തിത്തുറന്നനിലയിലായിരുന്നു.
ഭണ്ഡാരത്തിൽ എത്ര രൂപയുണ്ടായിരുന്നുവെന്ന് വ്യക്തമല്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസങ്ങൾക്കുമുൻപ് നയ്യൂർ ആമക്കാവ് ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.