തിരുവനന്തപുരം : ശബരിമലയില്‍ പ്രസാദം തയ്യാറാക്കുന്നതിനുള്‍പ്പെടെ, കേരളത്തിനുപുറത്തുനിന്ന് നെയ്യ് വാങ്ങില്ല. മില്‍മയില്‍നിന്ന് രണ്ടുലക്ഷം ലിറ്റര്‍ നെയ്യ് വാങ്ങാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. അടുത്ത തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണിത്. വഴിപാട് സാധനങ്ങള്‍ക്ക് മിക്കതിനും കരാറായി.
കുറഞ്ഞവിലയ്ക്ക് കരാര്‍ നല്കുന്ന സ്ഥാപനത്തില്‍നിന്നാണ് നെയ്യ് വാങ്ങിക്കൊണ്ടിരുന്നത്. മിക്കപ്പോഴും മറ്റു സംസ്ഥാനങ്ങളില്‍നിന്ന്. വിലയില്‍ ഓരോ വര്‍ഷവും ഏറ്റക്കുറച്ചിലുണ്ടാകും. ടെന്‍ഡറാകുമ്പോള്‍ കുറഞ്ഞ വിലമാത്രമാണ് മാനദണ്ഡം. നല്കുന്ന നെയ്യില്‍ വിഷാംശമുണ്ടോയെന്ന പരിശോധനമാത്രമേ നടക്കുന്നുള്ളൂ.ഗുണനിലവാരം ഉറപ്പാക്കാനാണ് മില്‍മയില്‍നിന്ന് നെയ്യ് വാങ്ങുന്നതെന്ന് ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം എസ്. അജികുമാറും പറഞ്ഞു. നിരക്കില്‍ അന്തിമധാരണയായിട്ടില്ല. ഇപ്പോള്‍ വാങ്ങുന്നതിനെക്കാള്‍ അല്പം ഉയര്‍ന്ന നിരക്കിലാവാനാണ് സാധ്യത.അപ്പം, അരവണ എന്നിവയ്ക്കായി 40 ലക്ഷം കിലോ ശര്‍ക്കരയാണ് വാങ്ങുന്നത്. അരവണ വിതരണത്തിന് രണ്ടുകോടിയോളം കാന്‍ വാങ്ങാനും ധാരണയായി. സന്നിധാനത്ത് അരവണ പ്ലാന്റിന്റെ ശേഷികൂട്ടി നവീകരിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി നേടിയിട്ടുണ്ട്. മരാമത്ത് ജോലിക്കുള്ള അനുമതിയും നല്‍കിക്കഴിഞ്ഞു.കേരളത്തിനുപുറത്തുനിന്ന് നെയ്യ് വാങ്ങില്ല : മില്‍മയില്‍നിന്ന് രണ്ടുലക്ഷം ലിറ്റര്‍ നെയ്യ് വാങ്ങാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
0
തിങ്കളാഴ്ച, ജൂൺ 23, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.