പാർട്ടിയെ വെട്ടിലാക്കുന്ന പരസ്യ പ്രസ്താവനകൾ നടത്തരുത് : ഓപ്പറേഷൻ സിന്ദൂറിനെകുറിച്ച് വിദേശത്ത് പര്യടനം നടത്തി വിശദീകരിച്ച കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് ഹൈക്കമാണ്ടിന്‍റെ നിര്‍ദേശം

ദില്ലി:ഓപ്പറേഷൻ സിന്ദൂറിനെകുറിച്ച് വിദേശത്ത് പര്യടനം നടത്തി വിശദീകരിച്ച കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് ഹൈക്കമാണ്ടിന്‍റെ നിര്‍ദേശം ..പാർട്ടിയെ വെട്ടിലാക്കുന്ന പരസ്യ പ്രസ്താവനകൾ നടത്തരുത് .


മടങ്ങിയെത്തിയ നേതാക്കൾ വാർത്താ സമ്മേളനത്തിന് താൽപര്യം അറിയിച്ചെങ്കിലും നേതൃത്വം പ്രതികരിച്ചില്ല. വിദേശപര്യടനത്തെ കുറിച്ച് ആനന്ദ് ശർമ്മയിൽ നിന്ന് മാത്രം കോൺഗ്രസ് ഹൈക്കമാൻഡ് വിവരങ്ങൾ തേടി. ശശി തരൂർ, മനീഷ് തിവാരി, സൽമാൻ ഖുർഷിദ് എന്നിവരുമായി ബന്ധപ്പെട്ടില്ല ആനന്ദ് ശർമ്മ മാത്രമായിരുന്നു പാർട്ടി നോമിനി നേതൃത്വത്തെ നേരിൽ കണ്ട് ആനന്ദ് ശർമ്മ കാര്യങ്ങൾ വിശദീകരിച്ചു.

ഓപ്പറേഷൻ സിന്ദൂർ സർവകക്ഷിസംഘത്തെ കണ്ട പ്രധാനമന്ത്രി പാർലമെൻറിൽ ചർച്ചക്ക് തയ്യാറാകുമോയെന്ന് കോൺഗ്രസ് ചോദിച്ചു. സംഘത്തിന്‍റെ റിപ്പോർട്ട് പാർലമെന്‍റില്‍ വയ്ക്കാൻ തയ്യാറാകുമോ?കാർഗിൽ സമിതിയുടെ മാതൃകയിൽ സമിതി രൂപീകരിച്ച് ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യുമോയെന്നും ജയറാം രമേശ് ചോദിച്ചു
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !