പാലക്കാട്: മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും അട്ടപ്പാടി ലീഗൽ ക്ലബ് കോർ ഡിനേറ്ററും ആയിരുന്ന പാലക്കാട് സ്വദേശി അഡ്വ. പി. പ്രേംനാഥിനെ ലക്ഷദ്വീപ് ലീഗൽ ലിറ്ററസി സെൽ പ്രൊജക്റ്റ് കോർഡിനേറ്റർ ആയി ലക്ഷദ്വീപ് സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി നിയമിച്ചു.
ലക്ഷദ്വീപിലെ സ്കൂൾ വിദ്യാർഥികളിൽ നിയമ അവബോധം സൃഷ്ടിക്കാനുമുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുവാനാണ് ഇദം പ്രഥമമായി നിയമസാക്ഷരത ക്ലബ്ബുകൾ ആരംഭിക്കുന്നത്.കുറ്റകൃത്യങ്ങളിലെ ഇരകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിശ്വാസ് ഇന്ത്യയുടെ സെക്രട്ടറി ജനറൽ കൂടെയാണ് അഡ്വ.പി. പ്രേംനാഥ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.