കാളകളെ കളത്തിലിറക്കിയുള്ള മത്സരങ്ങളിൽ വൻകുതിപ്പുമായി തമിഴ്‌നാട്.

ചെന്നൈ: ജല്ലിക്കെട്ട് ഉൾപ്പെടെ കാളകളെ കളത്തിലിറക്കിയുള്ള മത്സരങ്ങളിൽ വൻകുതിപ്പുമായി തമിഴ്‌നാട്. ഓരോവർഷവും മത്സരത്തിൽ പങ്കെടുക്കുന്ന കാളകളുടെയും പോരാളികളുടെയും എണ്ണംകൂടി വരികയാണെന്നു ജില്ലാഭരണകൂടങ്ങളുടെ കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈവർഷം ജനുവരി മുതൽ മേയ് വരെയായി ജല്ലിക്കെട്ടിൽ 50 ശതമാനം വർധനയുണ്ടായി. 19 ജില്ലകളിലായി 352 ജല്ലിക്കെട്ട് മത്സരങ്ങൾ അരങ്ങേറി. ഇതിൽ 1.14 ലക്ഷം കാളകൾ പങ്കെടുത്തു. കാളകളെ മെരുക്കാൻ 41,000 പേരാളികളും കളത്തിലിറങ്ങി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 214 ജല്ലിക്കെട്ടുകൾ മാത്രമാണ് അരങ്ങേറിയത്. അതിനനുസരിച്ച് പോരാളികളുടെ എണ്ണത്തിലും കുറവുണ്ടായി.
ജല്ലിക്കെട്ടിനൊപ്പം കാളകളെ ഉപയോഗിച്ചുളള എരുത് വിടും വിഴ (കാളയോട്ടം), മഞ്ചുവിരട്ട് (കാളയെ പിന്തുടരൽ) എന്നീ മത്സരങ്ങളും നടക്കാറുണ്ട്. ജല്ലിക്കെട്ടിൽ 1.14 ലക്ഷം കാളകൾ പങ്കെടുത്തു എന്നാണ് കണക്കെങ്കിലും പല സ്ഥലത്തും ഒരേ കാളകൾ തന്നെ വ്യത്യസ്ത മത്സരത്തിൽ പങ്കെടുത്തതിനാൽ കണക്കിൽ നേരിയ പിശകുണ്ടാകാൻ സാധയതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

2019-ൽ നടത്തിയ അവസാന സെൻസസ് പ്രകാരം തമിഴ്നാട്ടിലെ നാടൻ കാളകളുടെ എണ്ണം 3.3 ലക്ഷമാണ്. എന്നാൽ, സമീപവർഷങ്ങളിൽ കാളകളുടെ എണ്ണത്തിൽ വർധനവുണ്ടെന്ന് അധികൃതർ പറയുന്നു.

ജല്ലിക്കെട്ടിൽ പങ്കെടുക്കുന്ന കാളകൾക്ക് പ്രത്യേക തിരിച്ചറിയൽ കോഡ് ഉണ്ടാക്കാൻ മൃഗസംരക്ഷണ വകുപ്പ് ഒരുങ്ങുന്നുണ്ട്. പ്രത്യേക വെബ്‌സൈറ്റും ആരംഭിക്കും. ഈവർഷം ജല്ലിക്കെട്ടിൽ അഞ്ചുപേരാളികൾ മരിച്ചിരുന്നു. 200 ലധികം കാണികൾക്ക് പരിക്കേറ്റു.

പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 14-നും 17-നും ഇടയിൽ മധുര ജില്ലയിലെ അലങ്കാനല്ലൂർ, പാലമേട്, ആവണിയാപുരം എന്നിവിടങ്ങളിൽ സർക്കാരിന്റെ നേതൃത്വത്തിൽ ജല്ലിക്കെട്ട് സംഘടിപ്പിക്കാറുണ്ട്.


കാണികൾക്കും കാളകളെ മെരുക്കുന്നവർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഒരാൾക്ക് അഞ്ചുലക്ഷം രൂപവരെയും 20 പേർക്ക് ആകെ ഒരുകോടി രൂപയുമാണ് പരിരക്ഷ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !