ജില്ലാ സമ്മേളനത്തിൽ 75 വയസ്സ് പ്രായപരിധി ഉറപ്പിച്ച് സിപിഐ.

തിരുവനന്തപുരം : ജില്ലാ സമ്മേളനത്തിൽ 75 വയസ്സ് പ്രായപരിധി ഉറപ്പിച്ച് സിപിഐ. സംസ്ഥാന, ദേശീയ കൗൺസിൽ അംഗങ്ങൾക്കുള്ള പ്രായപരിധി 75 ആക്കിയ പാർട്ടി ദേശീയ നേതൃത്വം ജില്ലകളെ സംബന്ധിച്ച തീരുമാനം എടുക്കാനുള്ള അധികാരം അതതു സംസ്ഥാനഘടകങ്ങൾക്ക് വിട്ടുകൊടുത്തിരുന്നു. സംസ്ഥാനത്ത് പാർട്ടി കേഡർമാരുടെ ക്ഷാമം ഇല്ലെന്നു വിലയിരുത്തിയ സംസ്ഥാന കൗൺസിൽ യോഗം ജില്ലാ കൗൺസിൽ അംഗങ്ങൾക്കുള്ള പ്രായപരിധിയും 75 ആയി നിശ്ചയിച്ചു. ജില്ലാ സെക്രട്ടറി 65 വയസ്സിനു താഴെ ഉള്ളവരായിരിക്കണം.

ആലപ്പുഴയിൽ ഈ മാസം 27ന് സിപിഐയുടെ ആദ്യ ജില്ലാ സമ്മേളനം തുടങ്ങും. ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാകുന്നതോടെ 14 ജില്ലകളിൽ നിന്നായി ഏകദേശം 50 നേതാക്കൾ ഇതോടെ പാർട്ടി സംഘടനാ സംവിധാനത്തിന്റെ പടിയിറങ്ങും.

ജില്ലകളിൽ 75 വയസ്സ് ഉറപ്പിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന കൗ‍ൺസിൽ അംഗങ്ങൾക്കും ഇളവിനും സാധ്യതയില്ല. സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ മുൻമന്ത്രിയും സംസ്ഥാന അസി. സെക്രട്ടറിയുമായ ഇ.ചന്ദ്രശേഖരൻ, കെ.ആർ.ചന്ദ്രമോഹൻ, സി.എൻ.ജയദേവൻ, വി.ചാമുണ്ണി എന്നിവർ സംസ്ഥാന സമ്മേളനത്തോടെ ഒഴിവാകും.

ജില്ലാ സെക്രട്ടറിമാർക്ക് പരമാവധി 3 ടേമാണുള്ളത്. ഇതും 65 വയസ്സ് പ്രായപരിധിയും കണക്കിലെടുക്കുമ്പോൾ എറണാകുളം, കോട്ടയം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിൽ പുതിയ സെക്രട്ടറിമാർ വരും. 2 ജില്ലാ അസി.സെക്രട്ടറിമാരിൽ ഒരാളുടെ പ്രായപരിധി 50 വയസ്സാണ്.

ജനറൽ സെക്രട്ടറിയായ ഡി.രാജയ്ക്ക് 76 വയസ്സായി. 2019 ൽ ജനറൽ സെക്രട്ടറി പദത്തിലെത്തിയ അദ്ദേഹം ഒരു ടേം കൂടി തുടരണമെന്ന അഭിപ്രായം പാർട്ടിയിലുണ്ടെങ്കിലും സ്വയം ഇളവ് നേടുന്നതിലെ അസ്വാഭാവികതയും ചർച്ചയാകുന്നു. സംസ്ഥാന, ദേശീയ ഘടകങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അടുത്ത ദേശീയ കൗൺസിൽ തയാറാക്കുന്ന മാർഗരേഖ ഇക്കാര്യത്തിൽ വ്യക്തത വരുത്തും.

 ‘ശബ്ദരേഖ’വിശദീകരിച്ച് കമലയും ദിനകരനും 

∙ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പുറത്തുവന്ന സംഭാഷണത്തിന്റെ ഭാഗമായ കമല സദാനന്ദനും കെ.എം.ദിനകരനും അദ്ദേഹത്തെ ഫോണിൽ വിളിച്ചു ഖേദം അറിയിച്ചു. ബിനോയ് അതു കേട്ടതല്ലാതെ പ്രതികരിച്ചില്ലെന്നാണ് അറിയുന്നത്. 24നു ചേരുന്ന പാർട്ടി നിർവാഹകസമിതി ഇക്കാര്യം ചർച്ച ചെയ്യട്ടെ എന്ന നിലപാടാണ് അദ്ദേഹത്തിന്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !