ചെന്നൈ : മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയതിനെ തുടര്‍ന്ന് കുടുംബത്തിലെ നാലുപേർ ജീവനൊടുക്കി. ദിണ്ടിഗൽ ജില്ലയിലെ ഒട്ടൻഛത്രത്തിലാണ് സംഭവം. പവിത്രയെന്ന യുവതിയാണ് കാമുകനൊപ്പം പോയത്.
പവിത്രയുടെ മുത്തശ്ശി ചെല്ലമ്മാൾ (65), അമ്മ കാളീശ്വരി (45), പവിത്രയുടെ മക്കളായ ലതികശ്രീ (7), ദീപ്തി (5) എന്നിവരാണു ജീവനൊടുക്കിയത്.പവിത്രയെ 10 വർഷം മുൻപ് അരവക്കുറിച്ചിയിലേക്കു വിവാഹം കഴിച്ചയച്ചിരുന്നു. ഭർത്താവുമായി പിണങ്ങിയ പവിത്ര ഏപ്രിലിൽ മക്കളുമായി സ്വന്തം വീട്ടിലേക്കു വന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ബന്ധുക്കൾ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല.
ഇതിനിടെ മറ്റൊരാളുമായി പവിത്ര അടുപ്പത്തിലായി. ചൊവ്വാഴ്ച പവിത്ര കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. പിന്നാലെ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കാളീശ്വരിയും ചെല്ലമ്മാളും ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.