മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസപദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കുന്ന മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസപദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി.

രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പദ്ധതി ഉദ്‌ഘാടനം ചെയ്തു. എം.ജി.എം ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഗീവർഗീസ് യോഹന്നാൻ ലോഗോ ഏറ്റുവാങ്ങി.
എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഉയർന്ന മാർക്ക് നേടിയിട്ടും സാമ്പത്തികമായി പിന്നോക്കാവസ്ഥ അനുഭവിക്കുന്നവർ, മാതാവോ പിതാവോ നഷ്ടപ്പെട്ടുപോയവർ, ക്യാൻസർ മുതലായ രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ വിദ്യാർഥികൾ തുടങ്ങി പരിമിതമായ ജീവിത സാഹചര്യങ്ങൾ മൂലം മികച്ച പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ സാധിക്കാത്തവർക്കാണ് വിദ്യാമൃതം-5 തുണയാകുന്നത്. കേരളത്തിൽ 27 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എം.ജി.എം. ഗ്രൂപ്പുമായി ചേർന്ന് തുടർപഠനത്തിന് അവസരം ഒരുക്കും.

എം.ജി.എം. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ എൻജിനീയറിങ്, പോളിടെക്‌നിക്, ഫാർമസി, കോളജുകളിലെ കോഴ്സുകളിലേക്കും ആർട്‌സ് ആന്റ് സയൻസ് കോളജുകളിലു വിവിധകോഴ്‌സുകളിലേക്കുമാണ് പ്രവേശനത്തിന് അവസരം.

എസ്.എസ്.എൽ.സിയുടെയും പ്ലസ്ടു വിന്റെയും മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 250 വിദ്യാർഥികൾക്കാണ് ഈ വർഷം പദ്ധതിയിലൂടെ പ്രവേശനം ലഭിക്കുക. കൂടാതെ 200 വിദ്യാർഥികൾക്ക് എം.ജി.എം. ഗ്രൂപ്പിന്റെ വിവിധ സി.ബി.എസ്.ഇ. സ്‌കൂളുകളിലും ഈ പദ്ധതിയിലൂടെ പഠനത്തിന് അവസരമൊരുക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !