അസമില്‍ കനത്ത മഴയെതുടർന്ന് വെള്ളപ്പൊക്കം; മൂന്ന് മരണം, ഇതോടെ മരണ സംഖ്യ പതിനൊന്നായി ഉയർന്നു

അസമില്‍ കനത്ത മഴയെതുടർന്ന് വെള്ളപ്പൊക്കം; മൂന്ന് മരണം, ഇതോടെ മരണ സംഖ്യ പതിനൊന്നായി ഉയർന്നു

ഗുവാഹത്തി: അസമില്‍ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേര്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മൂന്ന് പേര്‍ കൂടി മരിച്ചത്. ഇതോടെ മരണ സംഖ്യ പതിനൊന്നായി. ഞായറാഴ്ച രാവിലെ അരുണാചല്‍ പ്രദേശില്‍ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പതിനാല് പേരെ രക്ഷപ്പെടുത്തിരുന്നു.
അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഞായറാഴ്ച പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം കിഴക്കന്‍ അസമിലെ ലഖിംപൂരില്‍ ഒരാളും ഗോലാഘട്ടില്‍ രണ്ട് പേരും മരിച്ചതായാണ് വ്യക്തമാക്കുന്നത്. അസമിലെ പതിനാല് ജില്ലകളിലായി 58,000ത്തിലധികം പേരെ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
നഗര പ്രദേശങ്ങളേയും വെള്ളപ്പൊക്കം സാരമായി ബാധിച്ചു. ഗുവാഹത്തിയില്‍ വന്‍തോതില്‍ വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network