തിരുവനന്തപുരം : രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ജൂണ്‍ 25ന് സര്‍വകലാശാലകള്‍ ഭരണഘടനാ ഹത്യാദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്തയച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട സാഹചര്യം എന്തായിരുന്നു, എന്ത് നാശങ്ങളാണ് രാജ്യത്തിന് സംഭവിച്ചത് എന്നിവ വിശദീകരിക്കുന്ന സെമിനാറുകളും യോഗങ്ങളും നാടകങ്ങളും കവിതകളും സര്‍വകലാശാലകള്‍ തയാറാക്കണമെന്ന് ഗവര്‍ണറുടെ അഡീഷനല്‍ ചീഫ് സെക്രട്ടറി വൈസ് ചാന്‍സലര്‍മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.ജൂണ്‍ 25 ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്നു കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
അടിയന്തരാവസ്ഥയ്ക്കെതിരെ ധീരമായി പോരാടിയവര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനാണ് ഈ ദിവസം ഭരണഘടന ഹത്യാദിനമായി ആചരിക്കുന്നതെന്നാണ് കേന്ദ്രം പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. തീരുമാനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.