കാവനാട്ട്‌ സർവീസ് റോഡ് ചെളിക്കുളമായതിനെത്തുടർന്ന് നാട്ടുകാർ ദേശീയപാത നിർമാണ കരാർ കമ്പനിയുടെ വാഹനങ്ങള്‍ തടഞ്ഞു

കൊല്ലം:കാവനാട്ട് സര്‍വീസ് റോഡ് ചെളിക്കുളമായതോടെ ദുരിതത്തിലായ നാട്ടുകാര്‍ ദേശീയപാത നിര്‍മാണത്തിനുള്ള കരാര്‍ കമ്പനിയുടെ വാഹനങ്ങള്‍ തടഞ്ഞു. ചര്‍ച്ചകള്‍ക്കൊടുവില്‍ സര്‍വീസ് റോഡ് താത്കാലികമായി ഗതാഗതയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കരാര്‍ കമ്പനി ആരംഭിച്ചു. കാവനാട് കുരീപ്പുഴ ബൈപ്പാസ് പാലത്തിനു ഇടതുവശത്ത് കായല്‍ത്തീരംവരെയുള്ള സര്‍വീസ് റോഡാണ് ചെളിയില്‍ മുങ്ങിയത്.കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനങ്ങള്‍ തടഞ്ഞു.


ശക്തികുളങ്ങര പോലീസ്, ജനപ്രതിനിധികള്‍, ദേശീയപാത അതോറിറ്റി അധികൃതര്‍, നിര്‍മാണ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. കളക്ടര്‍ എന്‍. ദേവിദാസ് ഇടപെട്ട് റോഡ് താത്കാലികമായി സഞ്ചാരയോഗ്യമാക്കാന്‍ കരാര്‍ കമ്പനിയോട് ആവശ്യപ്പെട്ടു.

ഇതുപ്രകാരം ശനിയാഴ്ച വൈകീട്ടോടെ റോഡിന്റെ ഒരുവശം ടാര്‍ചെയ്തു. ഞായറാഴ്ച റോഡ് പൂര്‍ണമായും സഞ്ചാരയോഗ്യമാക്കുമെന്നും നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി. തിങ്കളാഴ്ച 11-ന് മേയറുടെ ചേംബറില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാമെന്ന് കളക്ടര്‍ അറിയിച്ചു.

മനുദാസ്, മനോജ് ജോസഫ്, മഹി മനോജ്, വി.ജെ. ആദര്‍ശ്, ജോസഫ് കോടിയില്‍ പുത്തന്‍പുര, കെ. ആന്റണി, സുരേഷ്‌കുമാര്‍ തൈവിള, മെറ്റില്‍ഡ ജോണ്‍സന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !