ദുർമന്ത്രവാദം നടത്തി നായയെ കൊന്ന് ഫ്ലാറ്റിൽ തൂക്കി യുവതി

ദുർമന്ത്രവാദം നടത്തി നായയെ കൊന്ന് ഫ്ലാറ്റിൽ തൂക്കി യുവതി. ബംഗലൂരുവിലാണ് സംഭവം. ബംഗാൾ സ്വദേശിയായ ത്രിപർണ പായകിനെ പൊലീസ് പിടികൂടി. നാല് ദിവസം മുൻപാണ് നായയെ കൊന്നത്. ഇന്ന് രാവിലെയാണ് യുവതിയുടെ ഫ്‌ളാറ്റിൽ നിന്ന് സംഭവം പുറത്തറിയുന്നത്. യുവതി ഫ്ലാറ്റിൽ നിന്ന് കടന്നുകളഞ്ഞിരുന്നു.

ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം പുറത്തേക്ക് വന്നതോടെ മറ്റുള്ളവർ പരാതിയുമായി രംഗത്തെത്തി. തുടർന്നാണ് നായെ കൊന്ന് തൂക്കിയതായി കണ്ടെത്തിയത്. നാല് ദിവസം മുൻപാണ് യുവതി വളർത്ത് നായയെ കൊന്ന് വാതിലിൽ കെട്ടി തൂക്കിയത്. ഇതിന് പിന്നാലെ യുവതി പശ്ചിമ ബംഗാളിലേക്ക് കടന്നുകളഞ്ഞിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ദുർമന്ത്രവാദത്തിന്റെ വസ്തുക്കൾ കണ്ടെത്തി. ഫ്‌ളാറ്റ് രണ്ട് നായകൾ കൂടിയു ണ്ടായിരുന്നു. ഇവയെ ജനാലയോട് ചേർത്ത് കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. എല്ലു തോലുമായ അവസ്ഥയിലാണ് ഈ നായകൾ.

ദുർമന്ത്രവാദത്തിന്റെ പേരിൽ നായയെ കൊന്ന് കെട്ടി തൂക്കിയതായാണ് പൊലീസ് കരുതുന്നത്. കൂടാതെ യുവതിയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. യുവതിയെ നിലവിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !