നിലമ്പൂരിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം കൊണ്ടുവരാൻ പോയ ഫയർഫോഴ്സ് സംഘം ഒഴുക്കിൽപ്പെട്ടു

നിലമ്പൂര്‍: വാണിയമ്പുഴയില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ മൃതദേഹം ഇക്കരെയെത്തിക്കാൻ പോയ ഫയര്‍ഫോഴ്‌സിന്റെ ഡിങ്കി ബോട്ട് ചാലിയാര്‍പുഴയില്‍ ഒഴുക്കില്‍പ്പെട്ടു.

ഏഴുപേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്താനുള്ള എന്‍ഡിആര്‍എഫ് സംഘത്തിന്റെ ശ്രമം പുരോഗമിക്കുകയാണ്.ബുധനാഴ്ച വൈകിട്ടാണ് ചാലിയാര്‍ പുഴയുടെ അക്കരെയുള്ള വാണിയമ്പുഴ ഉന്നതിയില്‍ ആദിവാസി മധ്യവയസ്‌കന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബില്ലി (56) എന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ഇക്കരയിലേക്ക് എത്തിക്കാന്‍ പുറപ്പെട്ടതായിരുന്നു ഫയര്‍ഫോഴ്‌സ് സംഘാംഗങ്ങള്‍.
കനത്തമഴയ്ക്ക് പിന്നാലെ ചാലിയാറ്റില്‍ അതിശക്തമായ ഒഴുക്കാണ്. ബോട്ടില്‍ അഗ്നിരക്ഷാസേനയ്‌ക്കൊപ്പമുണ്ടായിരുന്ന ഒരു പ്രദേശവാസി പുഴയിലേക്ക് മറിഞ്ഞുവീണിരുന്നു. എന്നാല്‍ ഇദ്ദേഹം നീന്തിക്കയറി രക്ഷപ്പെട്ടു. ബോട്ട് ഇപ്പോള്‍ പുഴയുടെ തെക്ക് ഒരു തുരുത്തില്‍ തടഞ്ഞ് നില്‍ക്കുകയാണ്. എന്‍ഡിആര്‍എഫ് ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !