ബെംഗളൂരുവിൽ പട്ടാപകൽ യുവതിക്കുനേരെ ലൈംഗികാതിക്രമം

ബെംഗളൂരു: ബെംഗളൂരുവിൽ പട്ടാപകൽ യുവതിക്കുനേരെ ലൈംഗികാതിക്രമം. റോഡിൽ വെച്ച് യുവതിയെ തടഞ്ഞുവെച്ച് ശരീരത്തിൽ കയറിപ്പിടിക്കുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തിൽ അച്ഛനും മകനും അറസ്റ്റിലായ. മറ്റു അഞ്ച് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഞായറാഴ്ച വൈകിട്ട് ബെംഗളൂരു നഗരത്തിന് പുറത്ത് ബെന്നാര്‍ഘട്ടക്ക് സമീപം ജിഗനിയിലാണ് സംഭവം. 26കാരിയായ ബ്യൂട്ടീഷ്യനാണ് അതിക്രമത്തിനിരയായത്. വ്യാപാരിയായ കനിക്യ സ്വാമി, ഇയാളുടെ മകൻ ജോണ്‍ റിച്ചാര്‍ഡ് (24) എന്നിവരാണ് പിടിയിലായത്.

ലൈംഗികാതിക്രമം, മര്‍ദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജിഗനി മൈലസാന്ദ്രയിലെ പ്രഭാകര്‍ റെഡ്ഡി ലേഔട്ടിൽ ഞായറാഴ്ച വൈകിട്ട് നാലിനും അഞ്ചിനുമിടയിലാണ് സംഭവം.
ഏഴംഗ സംഘം മദ്യലഹരിയിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. റോഡിലൂടെ പോകുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി ശരീരത്തിൽ കയറിപ്പിടിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് ബെംഗളൂരു പൊലീസ് സൂപ്രണ്ട് സികെ ബാബ പറഞ്ഞു. അടുത്തിടെയാണ് യുവതി തന്‍റെ കുട്ടിയുമായി സ്ഥലത്തേക്ക് താമസം മാറിയത്. സാധനങ്ങള്‍ വാങ്ങുന്നതിനായി അടുത്തുള്ള കടയിലേക്ക് പോകുന്നതിനിടെ ഏഴംഗ സംഘം അശ്ലീല പദപ്രയോഗം നടത്തി അവരുടെ വഴി തടഞ്ഞു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !