മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 75.27% പോളിങ്. 2021ൽ 76.60% ആയിരുന്നു. 23നാണു വോട്ടെണ്ണൽ. കനത്ത മഴയും തുടർച്ചയായ തിരഞ്ഞെടുപ്പുകളുണ്ടാക്കിയ മടുപ്പും കണക്കിലെടുക്കുമ്പോൾ പോളിങ് മികച്ചതാണെന്നു പാർട്ടികൾ വിലയിരുത്തുന്നു. സർവീസ്, പോസ്റ്റൽ വോട്ടുകൾ 23 വരെ സ്വീകരിക്കുമെന്നതിനാൽ ശതമാനത്തിൽ നേരിയ വർധനയുണ്ടാകും.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്രനായെത്തുന്ന പി.വി.അൻവർ എന്നിവർ ഉൾപ്പെടെ ആകെ 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലീഡ് നേടുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.മികച്ച പ്രകടനം നടത്താനാകുമെന്ന് എൽഡിഎഫ് കരുതുന്നു. വോട്ടുവർധനയാണ് എൻഡിഎ ലക്ഷ്യമിടുന്നത്. മുന്നണികളെ വിറപ്പിക്കാമെന്ന പ്രതീക്ഷയിൽ പി.വി.അൻവറും. മുഖ്യമന്ത്രിക്കും ഓഫിസിനുമെതിരെ ആരോപണം ഉന്നയിച്ച് അൻവർ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.