തിരുവനന്തപുരം: സർവ്വീസിൻ്റെ തുടക്കം മുതൽ പിന്തുണ നൽകിയവർക്ക് നന്ദിയെന്ന് പടിയിറങ്ങുന്ന ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ്. കേരള പൊലീസ് മികച്ച സേനയാണ്. തുടർച്ചയായി കേന്ദ്ര അവാർഡ് ലഭിക്കുന്നു. പാസ്പോർട്ട് പരിശോധനയിൽ വിദേശകാര്യമന്ത്രാലയം ഒന്നാമതായി തെരെഞ്ഞെടുത്തു.
സിവിൽ പൊലീസ് മുതൽ എല്ലാവരും വിദ്യാസമ്പരാണ് അർപ്പണമനോഭാവമുള്ളവരാണെന്നും ഷെയ്ക്ക് ദർവേസ് സാഹിബ് പറഞ്ഞു. തിരുവനന്തപുരത്ത് യാത്ര അയക്കൽ പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാതിക്കാരോട് മാന്യമമായി പെരുമാറണമെന്നാണ് താൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നുവെന്നും ഷെയ്ക്ക് ദർവേസ് സാഹിബ് പറഞ്ഞു. യൂണിഫോം താൽക്കാലികമാണ്. യൂണിഫോം ഇല്ലെങ്കിലും കർതവ്യബോധമുള്ളവരാകണമെന്നും ഡിജിപി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.