സീ തമിഴ് ചാനലിലെ റിയാലിറ്റി ഷോയായ ‘സൊൽവതെല്ലാം ഉൻമയ്’ എന്ന പരിപാടി പതിവുപോലെ അന്നും ടിവിയിൽ ടെലികാസ്റ്റ് ചെയ്തു. 17 വയസ്സുള്ള ഒരു പെൺകുട്ടി 24 കാരനായ ഒരു പയ്യനൊപ്പം ഒളിച്ചോടി പോയി. പെൺകുട്ടിയെ വീട്ടിൽ തിരിച്ചെത്തിക്കണമെന്ന വാശിയിൽ അച്ഛനും അമ്മയും. ഇതായിരുന്നു അന്നത്തെ എപ്പിസോഡിന്റെ കഥ. മകളെ 24 കാരനായ ആൺകുട്ടിയോടൊപ്പം വിടാൻ തയാറല്ലെന്ന് പെൺകുട്ടിയുടെ അച്ഛനും അമ്മയും പരിപാടിയിൽ ആവർത്തിച്ചു പറഞ്ഞു. എന്നാൽ വീട്ടിൽ പോകാൻ പേടിയാണെന്നായിരുന്നു അവളുടെ മറുപടി. എന്താണ് വീട്ടിൽ പോകാൻ ഇത്ര പേടി എന്ന ചോദ്യത്തിന് അവൾ നൽകിയ മറുപടി വർഷങ്ങളായി അച്ഛൻ തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നായിരുന്നു. എന്നാൽ അതിന് പിന്നാലെ മറ്റൊരു കാര്യം കൂടി ആ പെൺകുട്ടി വെളിപ്പെടുത്തി.‘‘ ആ മൂന്നുപേരെയും എന്റെ അച്ഛൻ കൊന്നു, ഞങ്ങളുടെ വീടിന് സമീപമുള്ളൊരു കിണറ്റിൽ അവരുടെ മൃതദേഹമുണ്ട്’’. റിയാലിറ്റി ഷോയിലെ ആ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പലരെയും ഞെട്ടിച്ചു. ആ തുറന്നുപറച്ചിൽ ചുരുളഴിയിച്ചത് തമിഴ്നാടിനെ തന്നെ ഞെട്ടിച്ച 3 കൊലപാതകങ്ങളുടെ കഥയായിരുന്നു.
‘അച്ഛൻ എന്നെ ഉപദ്രവിച്ചു. ആ 3 പേരെയും കൊന്നു’24കാരനായ സതീഷ് കുമാർ സീ തമിഴ് ചാനലിൽ വിളിച്ച് താൻ ഭാർഗവി എന്ന പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും വീട്ടുകാർ സമ്മതിക്കാതായതോടെ ഞങ്ങൾ ഒളിച്ചോടിയെന്നും അറിയിച്ചത്. ഭാർഗവിയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും റിയാലിറ്റി ഷോയിൽ ഇക്കാര്യം ചർച്ച ചെയ്യണമെന്നും സതീഷ് ആവശ്യപ്പെട്ടു. പിന്നാലെയാണ് ഭാർഗവി, സതീഷ് കുമാർ, അവരുടെ മാതാപിതാക്കൾ എന്നിവർ പരിപാടിക്കെത്തിയത്. ഷോയിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഭാർഗവിക്ക് 17 വയസ്സുമാത്രമേ ആയിട്ടുള്ളു എന്ന കാര്യം അവതാരികയ്ക്ക് മനസ്സിലാകുന്നത്. പിന്നാലെ വീട്ടിൽ നിന്ന് എന്തൊക്കെ സമ്മർദമുണ്ടെങ്കിലും മാതാപിതാക്കളുടെ കൂടെ പോകുന്നതാണ് നല്ലതെന്ന് അവർ ഭാർഗവിയോട് പറഞ്ഞു. പക്ഷേ, അത് സമ്മതിക്കാൻ ആ പെൺകുട്ടി തയാറായിരുന്നില്ല. എന്താണ് സ്വന്തം വീട്ടിൽ പോകാൻ ഇത്ര ഭയം എന്ന് അവതാരിക ചോദിച്ചപ്പോഴാണ് തന്റെ സ്വന്തം അച്ഛൻ തന്നോട് മോശമായ രീതിയിൽ പെരുമാറിയെന്ന് ഭാർഗവി പറഞ്ഞത്. കൂടാതെ അച്ഛൻ 3 പേരെ കൊന്നിട്ടുണ്ടെന്നും അവൾ പരിപാടിയിൽ വച്ച് വെളിപ്പെടുത്തി.
ഭാർഗവിയുടെ വെളിപ്പെടുത്തൽ അടങ്ങിയ എപ്പിസോഡ് ചാനൽ 2012 മേയ് 28നാണ് സംപ്രേഷണം ചെയ്തത്. പിന്നാലെ പൊലീസ് ഭാർഗവിയുടെ വീടിന് സമീപം പരിശോധിച്ചു. വീടിന് സമീപമുള്ളൊരു മൂടപ്പെട്ട കിണർ ആയിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. അവർ ജെസിബി ഉപയോഗിച്ച് അവിടെ പരിശോധിക്കാൻ തുടങ്ങി. തിരച്ചിലിൽ ആദ്യം ഒന്നും കിട്ടിയില്ലെങ്കിലും കൂടുതൽ ആഴത്തില്‍ തിരഞ്ഞപ്പോൾ അവിടെ നിന്ന് മൂന്നു മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. പിന്നാലെ മുരുകനെയും ഭാര്യ രാജേശ്വരിയെയും തേടി പൊലീസ് അന്വേഷണം തുടങ്ങി. ഒരാഴ്ചത്തെ തിരിച്ചിലിനൊടുവിലാണ് പൊലീസ് മുരുകനെയും ഭാര്യയെയും കണ്ടെത്തിയത്.ചാനലിന്റെ പേരിൽ ഫോൺവിളിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. നിങ്ങളുടെ നിരപരാദിത്തം തെളിയിക്കാൻ അവസരം ഒരുക്കാമെന്നും ഞങ്ങള്‍ പറയുന്നിടത്ത് എത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. പ്രസ് എന്ന ബാനർ ഒട്ടിച്ച കാറിലാണ് പൊലീസ് അങ്ങോട്ടേക്കെത്തിയത്. അവരോട് മുരുകൻ എല്ലാം തുറന്നു പറഞ്ഞു.
ശേഖർ മാന്ത്രികം ചെയ്യുന്നുണ്ടായിരുന്നു. ഇതിനായി പലയിടങ്ങളിലും അദ്ദേഹം പോകാറുണ്ട്. പലപ്പോഴും മാസങ്ങൾ കഴിഞ്ഞാണ് അയാൾ വീട്ടിൽ തിരികെ എത്താറുള്ളത്. അതുകൊണ്ട് തന്നെ അയാളെ കാണാതായിട്ടും വീട്ടുകാർക്ക് യാതൊരു സംശയവും തോന്നിയില്ല. മകൾ പ്രണയിച്ച ആളോടൊപ്പം താമസിക്കുന്നെന്ന് കരുതിയതിനാൽ ആ കാര്യത്തിലും വീട്ടുകാർക്ക് സംശയമൊന്നും തോന്നിയില്ല. എന്നാൽ ചാനലിൽ ഭാർഗവിയുടെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ ശേഖറിന്റെ ഭാര്യ ജീവ പൊലീസിൽ പരാതി നൽകി.
മൂന്നു കൊലപാതകങ്ങൾക്കും മുരുകനെ സഹായിച്ചതു ഭാര്യ രാജേശ്വരിയും സഹോദരൻ മതിയരശും മൂർത്തിയുമായിരുന്നു. ഇതിൽ മൂർത്തി പിന്നീടു ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കേസിൽ കുച്ചിപ്പാളയം സ്വദേശി മുരുകൻ, ഭാര്യ രാജേശ്വരി, സഹോദരൻ എ. മതിയരശൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 2020 ജൂലൈയിലാണ് കേസില്‍ കോടതി വിധി പ്രഖ്യാപിച്ചത്. മുരുകന് 3 ജീവപര്യന്തം തടവും സഹോദരൻ മതിയരശന് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു. മുരുകന്റെ ഭാര്യ രാജേശ്വരിയെ കേസിൽ കുറ്റവിമുക്തയാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.