തിരുവനന്തപുരം: അടുത്ത മാസം ഒന്നു മുതൽ ആഗസ്ത് 31 വരെ നടത്തുന്ന ഫയൽ അദാലത്തിന്‍റെ വകുപ്പു തല ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നൽകി.
അദാലത്തിന് വകുപ്പ് സെക്രട്ടറിമാര്‍ നേരിട്ട് മേൽനോട്ടം വഹിക്കണം. ഫയലുകള്‍ സാങ്കേതികമായി തീര്‍പ്പാക്കരുത്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.സെക്രട്ടേറിയറ്റിൽ മറ്റു വകുപ്പുകളുടെ അഭിപ്രായം തേടിയുള്ള ഫയലുകളിൽ കാലതാമസം ഒഴിവാക്കാൻ ചീഫ് സെക്രട്ടറി മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണം. ഇത്തരത്തിൽ കൂടുതൽ ഫയലുകള്‍ ധനകാര്യ വകുപ്പിലാണുണ്ടാവുകയെന്നും വകുപ്പ് സെക്രട്ടറി പ്രത്യേക ശ്രദ്ധ നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദ്ദേശിച്ചു.
കെട്ടിക്കിടക്കുന്നതും തീർപ്പാക്കേണ്ടതുമായ എല്ലാ ഫയലുകളിലും വേഗം തീരുമാനമെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫയൽ അദാലത്ത് നടത്തുന്നത്. ഉദ്യോഗസ്ഥര്‍ക്കുള്ള ഡെലിഗേഷനും വ്യവസ്ഥകളിലെ ഭേദഗതിയും ആവശ്യമെങ്കില്‍ വരുത്തുന്നതിന് ചീഫ് സെക്രട്ടറിതലത്തില്‍ യോഗം ചേര്‍ന്ന് ശുപാര്‍ശ നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മൂന്ന് തലത്തിൽ ഫയല്‍ തീര്‍പ്പാക്കണം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.