ദുബായ് : ഇറാൻ – ഇസ്രയേൽ യുദ്ധത്തെക്കുറിച്ചുള്ള വാർത്ത നൽകിയതിന് ലണ്ടൻ ആസ്ഥാനമായ ഫാർസി ന്യൂസ് ചാനൽ ഇറാൻ ഇന്റർനാഷനലിന്റെ അവതാരകയുടെ കുടുംബത്തെ ഇറാൻ തടവിലാക്കിയതായി പരാതി. അവതാരകയായ മാധ്യമപ്രവർത്തക രാജിവയ്ക്കും വരെ ഇവരെ വിട്ടയയ്ക്കില്ലെന്ന് ഭീഷണി മുഴക്കിയതായും ഇറാൻ ഇന്റർനാഷനൽ അറിയിച്ചു.
ഇറാനിലെ യുഎസ് ആക്രമണം: കടുത്ത പ്രതിഷേധവുമായി ഗൾഫ് രാജ്യങ്ങൾ; ഒരു രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുന്ന നടപടി അംഗീകരിക്കാനാകില്ല.ലണ്ടനിലുള്ള ഇവരുടെ ഇറാനിലുള്ള മാതാപിതാക്കളെയും ഇളയ സഹോദരനെയുമാണ് റവല്യൂഷനറി ഗാർഡുകൾ കസ്റ്റഡിയിലെടുത്ത് അജ്ഞാതകേന്ദ്രത്തിലേക്കു കൊണ്ടുപോയത്. ശനിയാഴ്ച പിതാവ് തന്നെ ടെലിഫോണിൽ ബന്ധപ്പെട്ട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായി മാധ്യമപ്രവർത്തകയും അറിയിച്ചു.യുദ്ധം ആരംഭിച്ചശേഷം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഇറാനിലെ ജനങ്ങൾ വിവരങ്ങൾ അറിയാൻ പ്രാദേശിക ഭാഷയിലുള്ള ഈ ചാനലിനെയും ബിബിസി പേർഷ്യയെയുമാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഭരണകൂടത്തിനെതിരായ വാർത്തകൾ നൽകുന്നതിനാൽ ഇറാൻ ഇന്റർനാഷനലിനെ ഭീകര സംഘടനയെന്ന് ഇറാൻ സർക്കാർ വിളിക്കാറുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.