ഫാർസി ന്യൂസ് ചാനൽ ഇറാൻ ഇന്റർനാഷനലിന്റെ അവതാരകയുടെ കുടുംബത്തെ ഇറാൻ തടവിലാക്കി

ദുബായ് : ഇറാൻ – ഇസ്രയേൽ യുദ്ധത്തെക്കുറിച്ചുള്ള വാർത്ത നൽകിയതിന് ലണ്ടൻ ആസ്ഥാനമായ ഫാർസി ന്യൂസ് ചാനൽ ഇറാൻ ഇന്റർനാഷനലിന്റെ അവതാരകയുടെ കുടുംബത്തെ ഇറാൻ തടവിലാക്കിയതായി പരാതി. അവതാരകയായ മാധ്യമപ്രവർത്തക രാജിവയ്ക്കും വരെ ഇവരെ വിട്ടയയ്ക്കില്ലെന്ന് ഭീഷണി മുഴക്കിയതായും ഇറാൻ ഇന്റർനാഷനൽ അറിയിച്ചു.

ഇറാനിലെ യുഎസ് ആക്രമണം: കടുത്ത പ്രതിഷേധവുമായി ഗൾഫ് രാജ്യങ്ങൾ; ഒരു രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുന്ന നടപടി അംഗീകരിക്കാനാകില്ല.
ലണ്ടനിലുള്ള ഇവരുടെ ഇറാനിലുള്ള മാതാപിതാക്കളെയും ഇളയ സഹോദരനെയുമാണ് റവല്യൂഷനറി ഗാർഡുകൾ കസ്റ്റഡിയിലെടുത്ത് അജ്ഞാതകേന്ദ്രത്തിലേക്കു കൊണ്ടുപോയത്. ശനിയാഴ്ച പിതാവ് തന്നെ ടെലിഫോണിൽ ബന്ധപ്പെട്ട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായി മാധ്യമപ്രവർത്തകയും അറിയിച്ചു.

യുദ്ധം ആരംഭിച്ചശേഷം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഇറാനിലെ ജനങ്ങൾ വിവരങ്ങൾ അറിയാൻ പ്രാദേശിക ഭാഷയിലുള്ള ഈ ചാനലിനെയും ബിബിസി പേർഷ്യയെയുമാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഭരണകൂടത്തിനെതിരായ വാർത്തകൾ നൽകുന്നതിനാൽ ഇറാൻ ഇന്റർനാഷനലിനെ ഭീകര സംഘടനയെന്ന് ഇറാൻ സർക്കാർ വിളിക്കാറുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !