ചാലക്കുടി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് അധ്യാപിക പുഴയിലേക്ക് ചാടി.
ചെറുതുരുത്തി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ സിന്തോള് ആണ് പുഴയിലേക്ക് ചാടിയത്. നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍നിന്നാണ് ഇവര്‍ പുഴയിലേക്ക് ചാടിയത്. ചാലക്കുടിയില്‍ ഇറങ്ങേണ്ട ഇവര്‍ അവിടെ ഇറങ്ങിയില്ല.തുടര്‍ന്ന് ചാലക്കുടി പുഴയ്ക്ക് മുകളിലൂടെയുള്ള മേല്‍പ്പാലത്തില്‍ ട്രെയിനെത്തിയപ്പോള്‍ ഇവര്‍ എടുത്ത് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. റെയില്‍വേ പാലത്തിന് മുകളില്‍നിന്നിരുന്ന യുവാക്കളാണ് സംഭവം കണ്ടത്.ഇവര്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തി വരികയാണ്. മൂന്ന് ദിവസം മുമ്പാണ് സിന്തോള് ചെറുതുരുത്തിയിലെ സ്കൂളില്‍ ചേര്‍ന്നതെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.